Advertisment

കുന്നത്തുനാട്ടില്‍ 42701, കൊച്ചിയില്‍ 19550...; എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാകാതെ ട്വന്റി 20; മറ്റു മണ്ഡലങ്ങളിലെ വോട്ട് നില ഇങ്ങനെ

New Update

publive-image

കൊച്ചി: എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാകാതെ ട്വന്റി 20. ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ കുന്നത്തുനാട്ടില്‍ 42701 വോട്ടുകളാണ് ട്വന്റി-20ക്ക് ലഭിച്ചത്. തൃക്കാക്കരയിൽ 4,300, കൊച്ചിയിൽ 19,550, കോതമം​ഗലത്ത് 2,693, മൂവാറ്റുപുഴ 3,444 എന്നിങ്ങനെയാണ് ട്വന്റി 20-ക്ക് കിട്ടിയ വോട്ട് നില.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുന്നത്തുനാട്ടിലെ നാലു പഞ്ചായത്തുകളിൽ ഭരണം പിടിക്കാനായത് അ‌വർക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താകുന്ന കാഴ്ചയാണ് നിയമസഭ തിരഞ്ഞെടുപ്പില്‍ കണ്ടത്.

Advertisment