Advertisment

പ്രിയമുള്ള സഹോദരി സഹോദരന്മാരെ നന്ദിയുണ്ട്… ഒരുപാട് ഒരുപാട് നന്ദിയുണ്ട് - ട്വന്‍റി 20

New Update

publive-image

Advertisment

കിഴക്കമ്പലം: നാട്ടിൽ നടക്കുന്ന അഴിമതി ഇല്ലാതാക്കാനും ഒരു മാവേലിനാടുപോലെ നമ്മുടെ നാട്ടിലും വികസനം ഉണ്ടാക്കാൻ... കുടിവെള്ളവും ഭക്ഷണവും പാർപ്പിടവും വിദ്യാഭ്യാസവും എല്ലാമെല്ലാം അവകാശമായി ലഭ്യമാക്കാൻ കിഴക്കമ്പലത്തിന്റെ അനുഭവ വെളിച്ചത്തിൽ ഒത്തുകൂടിയ പരസ്പരം കണ്ടിട്ടുപോലുമില്ലാത്തവർ സഹോദരി സഹോദരങ്ങളായി ആയി മാറിയപ്പോൾ ട്വൻറി20യെ ഹൃദയത്തിലേക്ക് സ്വീകരിച്ചപ്പോൾ നമ്മൾ ഒന്നായി.

publive-image

നമ്മളിൽ ഒരുവനായ, നമുക്ക് മകനും ജേഷ്ഠനും സഹോദരനും സുഹൃത്തും എല്ലാം ആയ അഡ്വ സിഎം പ്രകാശിനായി നമ്മുടെ ട്വന്റി ട്വന്റിക്കായി അഹോരാത്രം പണിയെടുത്തവർ മണ്ഡലം പഞ്ചായത്ത് ബൂത്ത് വാർഡ് തലങ്ങളിൽ ഓടി വന്നവർ ജീവനക്കാർ, വോട്ട് ചെയ്ത് നന്മ ആഗ്രഹിക്കുന്നവർ മണ്ഡലങ്ങളിൽ എത്തി രാപകലില്ലാതെ അതികഠിനമായ വെയിലും മഴയും വകവെക്കാതെ വീടുവീടാന്തരം കയറിയിറങ്ങിയവർ...പേരെടുത്തു പറയാനാണെങ്കിൽ ആയിരങ്ങൾ... നന്ദി ഹൃദയത്തോട് ചേർത്തു വച്ച് നന്ദി.

ഇനി നമുക്ക് ഉത്തരവാദിത്വങ്ങൾ കൂടുകയാണ്. ട്വന്റി ട്വന്റി പ്രസ്ഥാനത്തിനായി ഇറങ്ങിത്തിരിക്കുകയും പണിയെടുക്കുകയും ജീവിത രാഷ്ട്രീയ സുരക്ഷിതത്വങ്ങൾ ഉണ്ടാക്കേണ്ടതുണ്ട്. കൈകോർക്കാം. അടുത്ത ഗ്രാമ പഞ്ചായത്തുകളിൽ ഭരണം നമ്മുടേതാകണം. കാണിച്ചു കൊടുക്കണം നാടിന്റെ യഥാർത്ഥ വികസനം...

kochi news twenty 20
Advertisment