Advertisment

ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം: 28 പേര്‍ കൊല്ലപ്പെട്ടു: 73 പേര്‍ക്ക് പരിക്ക്

New Update

publive-image

Advertisment

ബാഗ്ദാദ്: ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ ഇരട്ട ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സെന്‍ട്രല്‍ ബാഗ്ദാദിലെ ബാബ് അല്‍ ഷര്‍ക്കിയിലെ ജനത്തിരക്കേറിയ മാര്‍ക്കറ്റിലാണ് സ്‌ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും ഇറാഖി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Advertisment