Advertisment

സ്‌പേസസ് പ്ലാറ്റ് ഫോം ബീറ്റാ പരീക്ഷണത്തിനായി ഒരുങ്ങി ട്വിറ്റര്‍; മത്സരം ക്ലബ് ഹൗസുമായി

author-image
ടെക് ഡസ്ക്
New Update

സ്‌പേസസ് പ്ലാറ്റ് ഫോം ബീറ്റാ പരീക്ഷണത്തിനായി ഒരുങ്ങി ട്വിറ്റര്‍. ഇന്ത്യയിലും കൂടുതല്‍ പേരിലേക്ക് സ്‌പേസസ് ഫീച്ചര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് ഐഓഎസില്‍ മാത്രം ലഭ്യമായ ക്ലബ് ഹൗസ് എന്ന ഓഡിയോ ചാറ്റ് ആപ്പുമായാണ് മത്സരിക്കുക.

Advertisment

publive-image

ഈ പുതിയ ഫീച്ചര്‍ വരും ആഴ്ചകളില്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കും. നിലവില്‍ 1000 പേരില്‍ മാത്രം പരീക്ഷിച്ചുവന്നിരുന്ന ഈ ഫീച്ചര്‍ 3000 പേരിലേക്ക് കൂടി എതിയതായി റിപ്പോര്‍ട്ട്.

ക്ലബ് ഹൗസിന് ജനപ്രീതി വര്‍ധിച്ച്‌ തുടങ്ങിയതോടെയാണ് സ്‌പേസസ് പ്ലാറ്റ്‌ഫോമിന്റെ ബീറ്റാ ടെസ്റ്റിങ് ട്വിറ്റര്‍ ശക്തമാക്കിയത്. ഉപയോക്താവിന് ഒസ്‌പേസസിലൂടെരു വോയ്‌സ് ചാറ്റ് റൂം സൃഷ്ടിക്കാനാവും.

ഒന്നിലധികം ആളുകളെ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കും. ആരെല്ലാമാണ് ഗ്രൂപ്പില്‍ പങ്കെടുക്കുന്നതെന്നും ആരാണ് സംസാരിക്കുന്നത് എന്നും ഉപയോക്താക്കള്‍ക്ക് കാണാനാവും.കൂടാതെ മറ്റുള്ള ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പില്‍ ചേരുന്നതിനും ചര്‍ച്ചയുടെ ഭാഗമാവുന്നതിനും അവസരമുണ്ട്.

twitter
Advertisment