Advertisment

അശ്ലീല ഉള്ളടക്കം ഒരാഴ്ചയ്ക്കുള്ളില്‍ നീക്കണം: ട്വിറ്ററിനോടു ദേശീയ വനിതാ കമ്മിഷൻ

New Update

publive-image

Advertisment

ന്യൂഡല്‍ഹി: ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട അശ്ലീല ഉള്ളടക്കങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഉള്ളടക്കങ്ങള്‍ നീക്കംചെയ്യാന്‍ ട്വിറ്ററിന് ഏഴ് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ടെന്ന് വനിതാ കമ്മീഷന്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

ഇതിനു പുറമെ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്റർ ഇന്ത്യ എംഡിക്കും ഇതു സംബന്ധിച്ചു കത്തെഴുതി. സംഭവത്തിൽ ട്വിറ്ററിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു ഡൽഹി പൊലീസ് കമ്മിഷണർക്കും രേഖ ശർമ കത്തെഴുതിയിട്ടുണ്ട്.

ഇന്ത്യയിൽ നിരോധിതമാണെന്ന് അറിഞ്ഞതിനു ശേഷവും അശ്ലീല ദൃശ്യങ്ങൾ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയത് രാജ്യത്തെ നിയമത്തിന്റെ ലംഘനമാണെന്നും ഇതു നീക്കം ചെയ്യാൻ ഇതുവരെ നടപടി എടുത്തിട്ടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വിഷയത്തില്‍ കമ്പനി എടുത്ത നടപടികള്‍ സംബന്ധിച്ച് 10 ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

twitter
Advertisment