Advertisment

ഇമോജി റിയാക്ഷനുകള്‍ ട്വീറ്ററും അവതരിപ്പിച്ചേക്കും

author-image
ടെക് ഡസ്ക്
New Update

ഫേസ്ബുക്കിലെന്ന പോലെ ഇനി മൈക്രോബ്ലോഗിംഗ് സൈറ്റ് ആയ ട്വീറ്ററും ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചേക്കും. ലൈക്ക്, ചിയര്‍, സാഡ്, ഹഹ തുടങ്ങിയ ഇമോജി റിയാക്ഷനുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇമോജി റിയാക്ഷനുകള്‍ വികസിപ്പിച്ചുവരികയാണ് കമ്ബനി എന്നാണ് റിപ്പോര്‍ട്ട്.

Advertisment

publive-image

ലിങ്ക്ഡ്‌ഇന്‍ പോലുള്ള മറ്റ് സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പോസ്റ്റുകള്‍ക്ക് റിയാക്ഷനുകള്‍ ലഭ്യമാണ്. ഹഹ, സാഡ് ഇമോജി റിയാക്ഷനുകള്‍ ഫേസ്ബുക്കിലേതിന് സമാനമാണ്. കൂടാതെ ഉം, ചിയര്‍ ഇമോജി റിയാക്ഷനുകളും ട്വിറ്റര്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ആങ്ഗ്രി ഇമോജി റിയാക്ഷന്‍ ട്വിറ്റര്‍ കൊണ്ടുവന്നേക്കില്ല. റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം മാര്‍ച്ചില്‍ നടത്തിയ സര്‍വ്വെയിലൂടെ ഈ ഇമോജി റിയാക്ഷനുകളുടെ പ്രിവ്യൂ ട്വിറ്റര്‍ ലഭ്യമാക്കിയിരുന്നു.

ഇത് കൂടാതെ, പ്രീമിയം പെയ്ഡ് സബ്സ്‌ക്രിപ്ഷനുമായി 'ട്വിറ്റര്‍ ബ്ലൂ' വൈകാതെ അവതരിപ്പിച്ചേക്കും.ട്വിറ്റര്‍ ബ്ലൂ എത്തുന്നത് 'അണ്‍ഡു ട്വീറ്റ്' ഉള്‍പ്പെടെയുള്ള എക്സ്‌ക്ലുസീവ് ഫീച്ചറുകള്‍ സഹിതമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 'കളക്ഷന്‍സ്' വിഭാഗം കൂടി നല്‍കിയതായിരിക്കും പെയ്ഡ് സര്‍വീസ്. തങ്ങളുടെ ട്വീറ്റുകള്‍ ഉപയോക്താക്കള്‍ക്ക് സേവ് ചെയ്യാനും മറ്റും ഇവിടെ കഴിയും.

TWITTER REACTION
Advertisment