Advertisment

യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സില്‍ ഉള്‍പ്പെടുത്തണെമെന്ന ആവശ്യവുമായി ആരാധകര്‍

New Update

publive-image

Advertisment

യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തണെമെന്ന ആവശ്യമുന്നയിച്ച് ആരാധകര്‍. യുവിക്ക് ഒരവസരം കൂടി നല്‍കുന്നതില്‍ എന്താണ് പ്രശ്‌നമുള്ളത് എന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം. മുംബൈ ടീമിന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഫേസ്ബുക്ക് പേജിലുമൊക്കെ യുവിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഈ സീസണ്‍ ഐപിഎല്‍ ലേലത്തില്‍ ഒരു കോടി രൂപയ്ക്കാണ് മുംബൈ യുവിയെ സ്വന്തമാക്കിയത്. യുവി ഈ സീസണില്‍ ഇതു വരെ നാല് ഇന്നിംഗ്‌സുകള്‍മാത്രമാണ് കളിച്ചത്. നാല് ഇന്നിംഗ്‌സില്‍ നിന്ന് മാത്രം 98 റണ്‍സ് നേടിയ താരത്തെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുകയായിരുന്നു.

എന്നാല്‍ യുവരാജ് സിംഗിന് ശേഷം മധ്യനിരയില്‍ മുംബൈ പരീക്ഷിച്ച ഇഷാന്‍ കിഷന്‍, ബെന്‍കട്ടിംഗ്, സൂര്യ കുമാര്‍ യാദവ് എന്നിവരൊക്കെ നിരാശാജനകമായ പ്രകടനമാണ് കാഴ്ച വെച്ചത്. ഈ സാഹചര്യത്തിലാണ് യുവിക്ക് ഒരവസരം കൂടി നല്‍കണമെന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

Advertisment