Advertisment

 യോഗി ആദിത്യ നാഥിനെതിരെ സമൂഹ മാധ്യമത്തിലും നടപടി ;മുസ്ളീം ലീഗ് വൈറസ് എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു

New Update

ഡല്‍ഹി : മുസ്ലിം ലീഗിനെതിരെ വിവാദ പരാമര്‍ശംനടത്തിയ യോഗി ആദിത്യ നാഥിനെതിരെ സമൂഹ മാധ്യമത്തിലും നടപടി. മുസ്ളീം ലീഗ് വൈറസ് എന്നാരോപിക്കുന്ന യോഗിയുടെ രണ്ടു ട്വീറ്റുകൾ ട്വിറ്റർ മരവിപ്പിച്ചു.

Advertisment

publive-image

മുസ്ളീം ലീഗ് നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശത്തെ തുടർന്നാണ് ട്വിറ്റർ യോഗി ആദിത്യനാഥിനെതിരെ നടപടി എടുത്തത്.

മുസ്ളീം ലീഗ് വൈറസ്, ഇന്ത്യ വിഭജനത്തിൽ ലീഗിന് പങ്ക് എന്നാരോപിക്കുന്ന രണ്ടു ട്വീറ്റുകളാണ് മരവിപ്പിച്ചത്. കേന്ദ്ര മന്ത്രി ഗിരി രാജ് സിങ്, ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ, യുവമോർച്ച ദേശീയ പ്രസിഡന്റ് ഹർഷ് സംഘാവി, നടി കൊയ്‌ന മിത്ര, എൻഡിഎ എംഎൽഎ എം.എസ് സിർസ എന്നിവരുടെ ട്വീറ്റുകളും മരവിപ്പിച്ചു .

Advertisment