Advertisment

വിദ്വേഷ പ്രചരണം; കങ്കണയുടെ ട്വിറ്റർ അക്കൗണ്ടിന് വിലക്ക്

New Update

publive-image

Advertisment

മുംബൈ: വിദ്വേഷപരാമര്‍ശം നടത്തിയെന്നാരോപിച്ച് നടി കങ്കണ റനൗട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം സീരീസ് താണ്ഡവിനെതിരെയായിരുന്നു കങ്കണയുടെ വിവാദ ട്വീറ്റ്. ഹിന്ദുദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ചായിരുന്നു ട്വീറ്റ്.

‘ഭഗവാന്‍ കൃഷ്ണന്‍ ശിശുപാലന്റെ 99 തെറ്റുകള്‍ ക്ഷമിച്ചു. നിശബ്ദതയ്ക്ക് പിന്നാലെ വിപ്ലവമാണ് വരേണ്ടത്. അവരുടെ തലയറുക്കാന്‍ സമയമായി. ജയ് ശ്രീകൃഷ്ണന്‍’, എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതു പിന്നീട് ഡിലീറ്റ് ചെയ്തു.

എന്നാല്‍, വൈകുന്നേരത്തോടെ കങ്കണയുടെ അക്കൗണ്ട് വീണ്ടും പ്രവർത്തനസജ്ജമായി. തുടർന്ന് തന്റെ അക്കൗണ്ട് റദ്ദാക്കിയതിനെതിരെ കങ്കണ വീണ്ടും രംഗത്തെത്തി.

Advertisment