Advertisment

ട്വന്‍റി-20 പരന്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും....

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഇന്ത്യ-ദക്ഷിണാഫ്രിക്ക അവസാന ട്വന്‍റി-20 മത്സരം രാത്രി ഏഴിന് ബംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍.

Advertisment

publive-image

 

ജയിച്ചാല്‍ ഇന്ത്യക്ക് പരന്പര സ്വന്തമാക്കാം. ആദ്യകളി മഴ മൂലം ഒഴിവാക്കിയിരുന്നു. രണ്ടാംമത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് സ്വന്തമാക്കി. 52 പന്തില്‍ 72 റണ്ണുമായി പുറത്താകാതെ നിന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

ഈ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്നാണ് സൂചന. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാള്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, നവ്ദീപ് സെയ്നി എന്നിവരാണ് ടീം അംഗങ്ങള്‍ .

Advertisment