Advertisment

കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക 30 മണ്ഡലങ്ങള്‍ ! ഇടതിനെയും വലതിനെയും മാറിമാറി വരിക്കുന്ന ഈ മണ്ഡലങ്ങള്‍ കയ്യടക്കുന്ന മുന്നണിക്ക് ഭരണം ഉറപ്പിക്കാം; കണ്ണൂര്‍, തിരുവമ്പാടി, കുറ്റ്യാടി, താനൂര്‍, ഒല്ലൂര്‍, മൂവാറ്റുപുഴ, പീരുമേട് മണ്ഡലങ്ങള്‍ ചാഞ്ചാട്ട പട്ടികയില്‍;  അരൂരും ചവറയും ആരെ തുണയ്ക്കുമെന്നും കണ്ടറിയണം. ആറന്‍മുളയിലെ വിജയം ഇടതിനു നിലനിര്‍ത്താനാകുമോയെന്നതും നിര്‍ണായകം. കേരളമെങ്ങോട്ടെന്നു തീരുമാനിക്കുന്ന 30 മണ്ഡലങ്ങള്‍ ഇതാ !

New Update

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണം എങ്ങോട്ടെന്നു നിശ്ചയിക്കുന്നത് 30 മണ്ഡലങ്ങളന്നു വിലയിരുത്തല്‍. ഇടതു വലതു മുന്നണികളെ മാറിമാറി തുണയ്ക്കുന്ന ഈ മണ്ഡലങ്ങള്‍ ആരെ തുണയ്ക്കുന്നുവോ അവരാകും കേരളം ഭരിക്കുക എന്നത് വ്യക്തം.

Advertisment

publive-image

തദ്ദേശ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ഓരോ മുന്നണിക്കൊപ്പം നിന്ന മണ്ഡലങ്ങളാണ് ഇവയില്‍ പലതും. ഈ മണ്ഡലങ്ങളില്‍ യുവജനങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ മുന്നില്‍ നില്‍ക്കുന്ന മുന്നണിയില്‍ നിന്ന് പിടിച്ചെടുക്കുക എന്നതാണ് അപ്പുറത്ത് നില്‍ക്കുന്നവരുടെ തന്ത്രം.

കാസര്‍കോട് ജില്ലയില്‍ ഇത്തരം മണ്ഡലങ്ങളിലൊന്നു ഉദുമയാണ്. കണ്ണൂരില്‍ അഴിക്കോടും, കണ്ണൂര്‍ നിയമസഭാ മണ്ഡലവും വയനാട് കല്‍പ്പറ്റയും ഈ പട്ടികയില്‍ പെടുന്നു. പേരാമ്പ്ര, കൊയിലാണ്ടി, തിരുവമ്പാടി, കുറ്റ്യാടി, നാദാപുരം എന്നീ മണ്ഡലങ്ങളില്‍ ഇത്തവണ പോരാട്ടം കനക്കും എന്നാണ് കണക്കുകള്‍ പറയുന്നത്.

എകെ ശശീന്ദ്രന്റെ എലത്തൂര്‍ മണ്ഡലവും ചാഞ്ചാട്ടത്തിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. കൊടുവള്ളി മണ്ഡലവും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. മലപ്പുറത്ത് പക്ഷേ യുഡിഎഫ് കോട്ടകളില്‍ കാര്യമായ ഇളക്കം പ്രതീക്ഷിക്കുന്നില്ല.

പക്ഷേ നിലമ്പൂര്‍ ഇക്കുറിയും ചാഞ്ചാട്ട മണ്ഡലങ്ങളിലൊന്നാണ്. പിവി അന്‍വര്‍ ഇക്കുറി വിജയിച്ചെങ്കിലും മികച്ചൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍. താനൂരിന്റെ സ്ഥിതിയും ഇതുതന്നെ.

പട്ടാമ്പി, ചിറ്റൂര്‍ മണ്ഡലങ്ങളാണ് പാലക്കാട്ടെ പട്ടികയില്‍ ഉള്ളത്. നിലവില്‍ ഇടതുപക്ഷത്തുള്ള മണ്ഡലങ്ങള്‍ തിരികെ പിടിക്കാന്‍ യുഡിഎഫിന് വിയര്‍ക്കേണ്ടി വരും. പട്ടാമ്പിയില്‍ യുവ സ്ഥാനാര്‍ത്ഥിതന്നെ വേണ്ടി വരും. ചിറ്റൂരില്‍ സുമേഷ് കെ അച്യുതനെ ഇറക്കിയാകും നേട്ടമുണ്ടാക്കാന്‍ യുഡിഎഫ് നീക്കം.

തൃശൂരില്‍ ഒല്ലൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി മണ്ഡലങ്ങലാണ് ഇങ്ങനെ ചാഞ്ചാടാനിടയുള്ളത്. ഇത്തവണ ഒറ്റ യുഡിഎഫ് എംഎല്‍എ മാത്രമുള്ള ജില്ലയില്‍ ആ പേരുദോഷം മാറ്റണമെങ്കില്‍ ഈ മണ്ഡലങ്ങള്‍ തുണയ്ക്കണം. ചാലക്കുടിയടക്കമുള്ള മണ്ഡലങ്ങളില്‍ ഈ സ്ഥിതി തുടര്‍ന്നാല്‍ ഇടതിന് ജയം അനായാസമാകും.

എറണാകുളത്ത് പെരുമ്പാവൂര്‍, മൂവാറ്റുപുഴ മണ്ഡലങ്ങളും കുന്നത്തുനാടും ഉള്‍പ്പെടുന്നു. തൃപ്പൂണിത്തുറയും ഈ സ്വഭാവമുള്ള മണ്ഡലമാണ്. ഇടുക്കിയില്‍ പല മണ്ഡലങ്ങളും യുഡിഎഫ് സ്വഭാവം തന്നെയാണ് പിന്തുടരുന്നത് എങ്കിലും ഉടുമ്പന്‍ചോല, പീരുമേട് മണ്ഡലങ്ങള്‍ ആകെ ഫലത്തിന്റെ ഗതി നിര്‍ണയിച്ചേക്കാം.

അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളും ഈ പട്ടികയില്‍ ഇടം പിടിച്ചതാണ്. നിലവില്‍ ഒരിടത്ത് യുഡിഎഫും മറ്റിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചിട്ടുള്ളത്. ആറന്മുള, ചവറ, നെയ്യാറ്റിന്‍കര മണ്ഡലങ്ങളാണ് ബാക്കിയുള്ളത്. നിലവില്‍ യുഡിഎഫില്‍ നിന്നും എല്‍ഡിഎഫ് പിടിച്ചെടുത്തതാണ് ഈ മണ്ഡലങ്ങള്‍.

ആറന്മുളയിലും അയ്യായിരത്തിന് താഴെയാണ് മുന്നിലെത്തിയ മുന്നണിക്ക് ഭൂരിപക്ഷം. ഇവിടെ മികച്ച പ്രവര്‍ത്തനം നടത്തിയാല് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. മണ്ഡലം വീണ്ടും നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

ഇത്തരത്തില്‍ ചാഞ്ചാടി നില്‍ക്കുന്ന മണ്ഡലങ്ങളില്‍ യുവാക്കളെയും പൊതു സ്വതന്ത്രരെയും മത്സരിപ്പിച്ച് വിജയിപ്പിക്കാനാണ് പദ്ധതി. ഇടതിന് ഇക്കാര്യത്തില്‍ അനുഭവ പരിജ്ഞാനവുമുണ്ട്.

ldf-udf
Advertisment