Advertisment

അതികഠിനമായ ചൂടേറ്റ് പക്ഷിമൃഗാദികളും തളര്‍ന്ന് വീഴുന്നു: അരൂരിൽ കൊടുംവെയിലേറ്റ് രണ്ട് പശുക്കൾ ചത്തു

New Update

ആലപ്പുഴ: അതികഠിനമായ ചൂടേറ്റ് പക്ഷിമൃഗാദികളും തളര്‍ന്ന് വീഴുന്നു. ഇന്ന് അരൂരിൽ കൊടുംവെയിലേറ്റ് രണ്ട് പശുക്കൾ ചത്തു. പുളിമ്പറമ്പിൽ ബിജുവിന്‍റെ മൂന്ന് മാസം പ്രായമുള്ള പശുകിടാവാണ് അസഹ്യമായ ചൂട് താങ്ങനാവാതെ കുഴുഞ്ഞുവീണ് ചത്തത്. ഇതിന്‍റെ തള്ളപശു കഠിനമായ ചൂടേറ്റ് മരണാസന്ന നിലയിലാണ്.

publive-image

രണ്ട് വയസ്സുള്ള ഈ പശുവിന് കൈകാലുകൾ തളർന്ന് എഴുന്നേൽക്കാനാവാതെ കിടപ്പിലാണ്. വർധിച്ച ചൂടിനെ പ്രതിരോധിക്കാൻ വെള്ളം പമ്പ് ചെയ്ത് ഇടക്കിടെ തളിച്ചിട്ടും തളർച്ച ഒഴിവാക്കാനാകുന്നില്ലെന്ന് ബിജു പറഞ്ഞു. അരൂരിൽ സരസ്വതി നിവാസിൽ ബിന്ദുവിന്‍റെ മൂന്ന് വയസ്സുള്ള പശുവും ചൂട് സഹിക്കനാകാതെ തളർന്ന് വീണ് ചത്തു.

Advertisment