Advertisment

കടുവക്കുഞ്ഞുങ്ങൾ ട്രെയിനിടിച്ച് ചത്ത നിലയിൽ

New Update

മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിലെ റെയിൽവേ ട്രാക്കിൽ കടുവക്കുഞ്ഞുങ്ങളെ ട്രെയിനിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. നാ​ഗ്പൂരിൽ നിന്നും 150 കിലോമീറ്റർ ദൂരത്താണ് സംഭവം നടന്നിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഏകദേശം ആറ് മാസം പ്രായമുണ്ട്. ചന്ദ്രാപ്പൂർ-നാ​ഗ്ബിദ് സ്റ്റേഷനുകൾക്കിടയിൽ വച്ച് ഏഴരയോടെയാണ് അപകടം നടന്നിരിക്കുന്നത്. ട്രെയിൻ തട്ടിയ ഉടൻ തന്നെ കടുവക്കുഞ്ഞുങ്ങൾ ചത്തതായി വനംവകുപ്പ് അധികൃതരിലൊരാൾ സാക്ഷ്യപ്പെടുത്തുന്നു. മൃതദേഹത്തിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി ലാബുകളിലേക്ക് അയച്ചതായും അദ്ദേഹംപറഞ്ഞു.

Advertisment