കുവൈറ്റില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 12, 2018

കുവൈറ്റ് : കുവൈറ്റില്‍ വാഹനാപകടത്തില്‍ രണ്ട് മരണം . മരിച്ചവരില്‍ ഒരാള്‍ ജിസിസി പൗരനും ഒരാള്‍ പ്രവാസിയുമാണ് . മുത്തലയിലാണ് ആദ്യ അപകടം നടന്നത് വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കല്‍ സംഘവും സ്ഥലത്തെത്തിയെങ്കിലും അപകടത്തില്‍പ്പെട്ട ജിസിസി പൗരന്‍ മരിച്ചിരുന്നു. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കയച്ചു .

രണ്ടാമത്ത സംഭവത്തില്‍ സാല്‍മിയയിലെ ഒരു ഫ്‌ലാറ്റില്‍ അഞ്ചാം നിലയിലുണ്ടായ തീപിടുത്തത്തിലാണ് പ്രവാസി മരിച്ചത്. തീപിടുത്തം മൂലമുണ്ടായ പുക ശ്വസിച്ചാണ് മരണം .

×