വാഷിംഗ്ടണ്‍ : അമേരിക്കന്‍ നാവികസേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ട് മരണം. തെക്കന്‍ അലബാമയിലാണ് സംഭവം നടന്നത്. നഗരത്തിന്റെ സമീപമുള്ള കെട്ടിടതിന്റെ മുകളിലേക്കാണ് വിമാനം തകര്‍ന്ന് വീണത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ടി-6 ടെക്‌സാന്‍ 2 പരിശീലന വിമാനമാണ് തകര്‍ന്നത്.
സംഭവസ്ഥലത്ത് തീ ആളിക്കത്തുകയും നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ കത്തിനശഷിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍.
അന്ധിസുരക്ഷ സേന സ്ഥലത്തെത്തി ഉടന്‍ തീയണയ്ക്കാന്‍ സാധിച്ചത് വലിയ ദുരന്തം ഒഴിവാക്കിയത്. അപകടത്തില്‍ ജനങ്ങള്‍ക്ക് പരിക്കുകളോന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. നാവികസേന സ്റ്റേഷനില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.