Advertisment

ഹവല്ലിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമം; രണ്ടു പ്രവാസികള്‍ പിടിയില്‍

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ ഹവല്ലിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച രണ്ട് പ്രവാസികള്‍ പിടിയിലായി. അറബ് വംശജരാണ് പിടിയിലായത്.

തേര്‍ഡ് റിംഗ് റോഡില്‍ ലോക്ക്ഡൗണിന്റെ ഭാഗമായി സ്ഥാപിച്ച വേലി മറികടന്ന് പോവാന്‍ ശ്രമിച്ച പ്രവാസിയെയും ഇയാളെ വാഹനത്തില്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മറ്റൊരാളെയുമാണ് പിടികൂടിയത്.

ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നിന്ന് തൊഴിലാളികളെ പുറത്തുകടത്താന്‍ ശ്രമിച്ച ഈജിപ്തുകാരനെ നാടുകടത്താനായിരുന്നു കുവൈറ്റ് തീരുമാനിച്ചത്.

Advertisment