Advertisment

തെരുവുനായ ശല്ല്യം രൂക്ഷം ! മലമ്പുഴ എംസിബിഎസ് ജീവാമൃത ആശ്രമത്തിലെ രണ്ട് ആടുകളെ തെരുവുനായകള്‍ കടിച്ചു കൊന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

മലമ്പുഴ: എം.സി.ബി.എസ്. ജീവാമൃത ആ ശ്രമത്തിലെ രണ്ട് ആടുകളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു. വ്യാഴാഴ്ച്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവിച്ചതെന്ന് സുപ്പീരിയർ ഫാ: ഈനാശുവിൻസൻ്റ് ചിറ്റിലപ്പിള്ളി പറഞ്ഞു. തൊട്ടടുത്ത കോൺവൻ്റ് ആശുപത്രി, അനാഥശാല എന്നിവടങ്ങളിലും തെരുവുനായ്ക്കളുടെ ശല്ല്യം രൂക്ഷമാണ്.

പഞ്ചായത്ത് അധികൃതർ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. ആശുപത്രിയിലെത്തുന്നവരേയും അനാഥശാലയിലെ കുട്ടികളേയും കോൺവൻ്റിലെ സിസ്റ്റേഴ്സിനേയും തെരുവുനായ്ക്കൾ ആക്രമിക്കുമോ എന്ന ഭീതിയിലാണ് 'അപകടം സംഭവിക്കുന്നതിനു മുമ്പുതന്നെ തെരുവുനായ്ക്കളെ തുരത്തണമെന്നും ഫാ. ഈനാശുവിൻസൻ്റ് ചിറ്റിലപ്പിള്ളി പറഞ്ഞു.

Advertisment