Advertisment

കൊച്ചിയില്‍ ശക്തമായ കാറ്റിനിടെ മരംവീണ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു

New Update

publive-image

കൊച്ചി: കൊച്ചിയില്‍ ശക്തമായ കാറ്റിനിടെ മരംവീണ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപമാണ് സംഭവം നടന്നത്. വ്യാഴാഴ്ച വൈകിട്ടോടെയാണ് വലിയ മരം വീണത്.

മധുര സ്വദേശികളായ അരുണ്‍, കതിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കതിറിന്റെ കാലിലെ പരിക്ക് ഗുരുതരമാണ്. അരുണിന്റെ പരിക്ക് നിസാരമാണ്. ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തില്‍ അനുഭവപ്പെട്ടത്.

Advertisment