Advertisment

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു; അബുദാബിയില്‍ മരിച്ചത് കൊല്ലം സ്വദേശിയായ 31 കാരനും ദുബായില്‍ മരിച്ചത് ഇരിഞ്ഞാലക്കുട സ്വദേശിയായ യുവാവും; പ്രവാസ ലോകത്ത് മരിച്ച മലയാളികളുടെ എണ്ണം 119 ആയി

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി: യുഎഇയില്‍ രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കൊല്ലം അര്‍ക്കന്നൂര്‍ സ്വദേശി ഷിബു അബുദാബിയില്‍ മരിച്ചു. 31 വയസായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.

Advertisment

publive-image

ഇരിഞ്ഞാലക്കുട പുത്തന്‍ ചിറ സ്വദേശി വെള്ളൂര്‍ കുമ്പളത്ത് ബിനില്‍ ദുബായിയിലാണ് മരിച്ചത്. കൊവിഡ് ബാധിച്ചു കഴിഞ്ഞ ഒരാഴ്ചയായി അജ്മാനില്‍ ചികിത്സയിലായിരുന്നു.

48 മണിക്കൂറിനിടെ 18 മലയാളികളാണ് ഗള്‍ഫില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 119 ആയി.

covid 19 covid death corona death
Advertisment