Advertisment

പ്രവാസ ലോകത്തെ കണ്ണീരണിയിച്ച് രണ്ട് മലയാളികള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; ഒമാനില്‍ മരിച്ചത് കണ്ണൂര്‍ സ്വദേശിയായ 24കാരനും തൃശൂര്‍ സ്വദേശിയായ 53കാരനും; ഇരുവര്‍ക്കും രോഗബാധ കണ്ടെത്തിയത് മരണശേഷം നടത്തിയ പരിശോധനയില്‍; ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി 

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്‌കത്ത് : ഒമാനില്‍ രണ്ട് ദിവസത്തിനിടെ മരണപ്പെട്ട മലയാളികള്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. . മരണത്തിന് മുമ്പ് ഇവര്‍ കോവിഡ് പരിശോധന നടത്തിയിരുന്നില്ല. മരണ ശേഷം സാംപിള്‍ പരിശോധിച്ചതോടെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

Advertisment

publive-image

പനിയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കണ്ണൂര്‍ പുളിങ്ങോം വയക്കര സ്വദേശി ശുഹൈബ് (24), കുഴഞ്ഞുവീണ് മരിച്ച തൃശൂര്‍ പഴയന്നൂര്‍ തെക്കേക്കളം വീട്ടില്‍ മുഹമ്മദ് ഹനീഫ (53) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

അല്‍ ഗുബ്രയിലെ എന്‍എംസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ശുഹൈബ് മരണപ്പെടുന്നത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സന്ദര്‍ശന വിസയിലാണ് ശുഹൈബ് ഒമാനിലെത്തിയത്. ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മസ്‌കത്തില്‍ ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മാതാവിനൊപ്പമാണ് ശുഹൈബ് താമസിച്ചിരുന്നത്. മാതാവിനും കഴിഞ്ഞ ആഴ്ചയില്‍ പനിയുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ഗാലയില്‍ താമസസ്ഥലത്തു കുഴഞ്ഞു വീണാണ് ഹനീഫ മരിച്ചത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ഒമാനില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി.

covid death corona death
Advertisment