Advertisment

ഓണത്തിന് മുമ്പ് രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ കൂടി വിതരണം ചെയ്യും; പെന്‍ഷന്‍ മസ്‌റ്ററിങ്‌ 15 മുതല്‍ തല്‍ക്കാലത്തേ‌ക്ക്‌ നിര്‍ത്തിവയ്‌ക്കും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം : രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം പൂര്‍ത്തിയാകുന്നതിനിടെ, ജൂലൈ - ഓ​ഗസ്റ്റ് മാസങ്ങളിലെ പെന്‍ഷന്‍ കൂടി ഓണത്തിന്‌ മുമ്പ് വിതരണം ചെയ്യാന്‍ ധനവകുപ്പ് തീരുമാനിച്ചു. ജൂലൈയിലെയും ഓ​ഗസ്റ്റിലെയും മുന്‍കൂറായാണ് നല്‍കുക. നിലവില്‍ മെയ്‌, ജൂണ്‍ മാസങ്ങളിലെ പെന്‍ഷനാണ്‌ വിതരണം ചെയ്യുന്നത്‌.

Advertisment

publive-image

70 ലക്ഷത്തോളം പേര്‍ക്ക്‌ കുറഞ്ഞത്‌ 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത്‌ വീണ്ടും കൈകളിലെത്തും. പെന്‍ഷന്‍ മസ്‌റ്ററിങ്‌ 15 മുതല്‍ തല്‍ക്കാലത്തേ‌ക്ക്‌ നിര്‍ത്തിവയ്‌ക്കാന്‍ ധനവകുപ്പ്‌ നിര്‍ദേശം നല്‍കി. അഞ്ചുമാസത്തെ പെന്‍ഷന്‍ കഴിഞ്ഞ മെയില്‍ വിതരണം ചെയ്‌തിരുന്നു.

ഓണക്കാല ആനുകൂല്യം ഇത്തവണയും തുടരുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ വ്യക്തമാക്കി. ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും മുമ്പ് ലഭിച്ചിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും 1000 രൂപ വീതം നല്‍കാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്‌കാല പ്രതിസന്ധിയിലും ഉറപ്പാക്കാനാണ്‌ ശ്രമമെന്നും ധനമന്ത്രി അറിയിച്ചു.

two month pension
Advertisment