Advertisment

'കൊറോണയും ലോക്ഡൗണും' എന്നും വീട്ടില്‍ തന്നെ ഉണ്ടാകണം ; ജനിച്ചു വീണ മക്കള്‍ക്ക് മാതാപിതാക്കള്‍ നല്‍കിയ പേര് ശ്രദ്ധേയമാകുന്നു

New Update

ഡല്‍ഹി : കൊറോണയും ലോക്ഡൗണും എന്നും വീട്ടില്‍ തന്നെ ഉണ്ടാകണമെന്ന ആഗ്രഹത്തില്‍ ജനിച്ചു വീണ മക്കള്‍ക്ക് മാതാപിതാക്കള്‍ നല്‍കിയ പേര് ശ്രദ്ധേയമാകുന്നു .

Advertisment

publive-image

ഉത്തര്‍പ്രദേശ്‌ ഡിയോരിയയിലെ ഖുഖുണ്ടു ഗ്രാമത്തില്‍ ജനിച്ച ആണ്‍ക്കുഞ്ഞിന് മാതാപിതാക്കള്‍ നല്‍കിയ പേര് 'ലോക്ക് ഡൌണ്‍' എന്നാണ്. ലോക്ക് ഡൌണിന്‍റെ സമയത്താണ് കുഞ്ഞ് ജനിച്ചത്. കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായി ലോക്ക് ഡൌണ്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. ദേശത്തിന്‍റെ താല്പര്യത്തിനു വേണ്ടിയാണ് ലോക്ക് ഡൌണ്‍ നടപ്പിലാക്കിയത്. അതുക്കൊണ്ടാണ് കുഞ്ഞിന് 'ലോക്ക് ഡൌണ്‍' എന്ന് പേരിടാന്‍ ഞങ്ങള്‍ തീരുമാനിച്ചത്.' -കുഞ്ഞിന്‍റെ അച്ഛന്‍ പവന്‍ പറയുന്നു.

സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കുറിചാലോചിക്കുന്ന മനുഷ്യര്‍ക്ക് മകന്‍റെ പേര് ഒരു ഓര്‍മ്മപ്പെടുത്തലാകും എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, താനും തന്‍റെ കുടുംബവും ലോക്ക് ഡൌണിലാണെന്നും ബന്ധുകള്‍ക്ക് വീട്ടിലേക്ക് പ്രവേശനമില്ലെന്നും പവന്‍ പറഞ്ഞു.

'ജനതാ കര്‍ഫ്യൂ' ദിനത്തില്‍ ഗോരഖ്പൂരില്‍ ജനിച്ച പെണ്‍ക്കുഞ്ഞിന് അവളുടെ അമ്മാവനാണ് 'കൊറോണ' എന്ന പേര് നല്‍കിയത്. എന്താണെങ്കിലും സൊഹ്ഗൌര ഗ്രാമത്തില്‍ ജനിച്ച 'കൊറോണ' ഇപ്പോള്‍ നഗരത്തിലെ പ്രധാന സംസാര വിഷയമാണ്.

കുഞ്ഞിന്‍റെ അമ്മ രാഗിണി ത്രിപാഠിയില്‍ നിന്നും അനുവാദം വാങ്ങിയ ശേഷമാണു കുഞ്ഞിന് 'കൊറോണ'യെന്ന പേര് നല്‍കിയതെന്നാണ് അമ്മാവന്‍ നിതേഷ് ത്രിപാഠി പറയുന്നത്.

'' കൊറോണ വൈറസ് അപകടകാരിയാണെന്നും അത് നിരവധി ആളുകളുടെ ജീവന് തന്നെ അപഹരിച്ചതാണെന്നും നിസംശയം പറയാനാകും. എന്നാല്‍, അത് നമ്മളില്‍ പുതിയ ചില നല്ല ശീലങ്ങള്‍ നല്‍കുകയും ആളുകളെ പരസ്പരം കൂടുതല്‍ അടുപ്പിക്കുകയും ചെയ്തു. ശത്രുവിനെ തോല്‍പ്പിച്ച ആളുകളുടെ ഒരുമയുടെ പ്രതീകമാകും ഈ കുഞ്ഞ്.' -നിതേഷ് പറയുന്നു.

lock down corona
Advertisment