Advertisment

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ പൊലീസുകാരുടെ തമ്മിലടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ 4ല്‍ പൊലീസുകാരുടെ തമ്മിലടി . ഒരു പൊലീസുകാരനും രണ്ട് പൊലീസ് ഓഫീസര്‍മാരും തമ്മിലാണ് വാക്കുതര്‍ക്കം ഉണ്ടായത്.

Advertisment

publive-image

ട്രാഫിക് ജാം കാരണം യാത്രക്കാരുടെ ഗേറ്റിലൂടെ പൊലീസുകാരന്‍ കടന്നതാണ് സംഭവങ്ങളുടെ തുടക്കം. പാസഞ്ചര്‍ ഗേറ്റ് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്‍ ഇക്കാര്യം ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും തുടര്‍ന്ന് രണ്ട് പൊലീസുകാര്‍ സ്ഥലത്തേയ്ക്ക് എത്തുകയുമായിരുന്നു.

തുടര്‍ന്ന് പൊലീസുകാരനോട് പെര്‍മിറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടു. നിയമം ലംഘിച്ചതിന് തങ്ങള്‍ക്കൊപ്പം വരേണ്ടതുണ്ടെന്ന് അറിയിച്ചപ്പോള്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും പാസഞ്ചര്‍ ഗേറ്റില്‍ തിരക്ക് കൂടുതലുള്ളതിനാല്‍ സഹപ്രവര്‍ത്തകരെ ജോലിയില്‍ സഹായിക്കേണ്ട കടമ തനിക്കുണ്ടെന്നും അദ്ദേഹം ഓഫീസര്‍മാരോട് പറയുകയായിരുന്നു.

എന്നാല്‍ ഓഫീസര്‍മാര്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വച്ച് പൊലീസുകാരനെ അപമാനിക്കുകയും ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

 

kuwait kuwait latest
Advertisment