Advertisment

ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിയിൽ നിന്ന് പിടിച്ചെടുത്ത 16 കോടി രൂപയിൽ നിന്ന് ഏഴു കോടി രൂപ തട്ടിയെടുത്ത് അമേരിക്കയിലേക്കും പാരീസിലേക്കും കടത്തിയെന്ന്  പഞ്ചാബ് എഎസ്‌ഐമാരുടെ മൊഴി ; 4 കോടി മാറ്റിയത് അമേരിക്കക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക്

New Update

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായിയിൽ നിന്ന് പിടിച്ചെടുത്ത 16 കോടി രൂപയിൽ നിന്ന് ഏഴു കോടി രൂപ തട്ടിയെടുത്ത് രണ്ട് പഞ്ചാബ് എഎസ്ഐമാർ അമേരിക്കയിലേക്കും പാരീസിലേക്കും കടത്തിയെന്ന് മൊഴി.

Advertisment

publive-image

അറസ്റ്റിലായ രാജ്‍പ്രീത് സിംഗിന്‍റെ കാമുകിയായ അമേരിക്കക്കാരി പട്രീഷ്യയുടെ അക്കൗണ്ടിലേക്കാണ് ഇതിൽ 4 കോടി മാറ്റിയത്. ഒന്നേമുക്കാൽ കോടി ഇപ്പോൾ പാരീസിൽ താമസിക്കുന്ന ഹരിയാന സ്വദേശിയുടെ പേരിലേക്കും മാറ്റിയെന്ന് എഎസ്ഐമാർ മൊഴി നൽകി.

ഇന്നലെയാണ് പഞ്ചാബ് പൊലീസിലെ എഎസ്ഐമാരായ രാജ്‍പ്രീത് സിംഗിനെയും ജൊഗീന്ദർ സിംഗിനെയും ഫോർട്ട് കൊച്ചിയിൽ നിന്ന് പിടികൂടിയത്. ഇവിടത്തെ ഒരു ഹോട്ടലിൽ ഒളിവിൽ താമസിക്കുകയായിരുന്നു പട്യാല സ്വദേശികളായ ഇരുവരും. ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ പഞ്ചാബിൽ നിന്നുള്ള പൊലീസ് സംഘം കൊച്ചിയിൽ എത്തിയിട്ടുണ്ട്.

Advertisment