Advertisment

അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്ത്യയുടെ മറുപടി; രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്‌

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ന്യൂഡൽഹി: അതിർത്തിയിലെ പാക് പ്രകോപനത്തിന് ശക്തമായ മറുപടി നൽകി ഇന്ത്യന്‍ സൈന്യം. ഇന്ത്യയുടെ തിരിച്ചടിയില്‍ രണ്ട് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂന്ന് പാക് സൈനികര്‍ക്ക് പരിക്കുമേറ്റിട്ടുണ്ട്.

ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിലെ മൂന്ന് സെക്ടറുകളിലായി തുടര്‍ച്ചയായി വെടിനിർത്തൽ കരാർ ലംഘിച്ച പാകിസ്ഥാൻ സൈന്യത്തിന് നേരെയാണ് ഇന്ത്യ തിരിച്ചടിച്ചത്.

പാകിസ്ഥാന്‍ സേന ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടി വയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൂന്നോ നാലോ സെക്ടറുകളിലാണ് പാകിസ്ഥാന്‍ സേനയുടെ ഈ വെടിവയ്പ്പ് നടന്നിരിക്കുന്നത്. ഷാപൂർ, കിർണി സെക്ടറുകളും പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചയിടങ്ങളിൽ പെടുന്നു.

Advertisment