Advertisment

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം; രണ്ട് പേർ കസ്റ്റഡിയിൽ

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

Advertisment

കാസർകോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ  കൊലപാതകത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ രഹസ്യ കേന്ദ്രത്തിൽ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് ബൈക്കിൽ പോകുകയായിരുന്ന പെരിയ സ്വദേശികളായ കൃപേഷിനെയും ശരത്ത് ലാലിനെയും പിന്തുടർന്നെത്തിയ മൂന്നംഗ സംഘം തടഞ്ഞു നിർത്തി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ കൃപേഷ് സംഭവ സ്ഥലത്ത് തന്നെ ‌മരിക്കുകയായിരുന്നു. മാരകമായി മുറിവേറ്റ ശരത്ത് ലാലിനെ മംഗലാപുരത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാർട്ടി പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുകയാണ്. സംഭവത്തിൽ സിപിഎം പ്രവർത്തകരെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Advertisment