Advertisment

പാക്കിസ്ഥാൻ – വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി20 മത്സരത്തിനിടെ കുഴഞ്ഞുവീണ് രണ്ട് താരങ്ങള്‍; ആരോഗ്യനില തൃപ്തികരം

New Update

publive-image

ആന്റിഗ്വ: വനിതകളുടെ ക്രിക്കറ്റില്‍ പാക്കിസ്ഥാൻ – വെസ്റ്റിൻഡീസ് രണ്ടാം ട്വന്റി20 മത്സരത്തിനിടെ രണ്ട് വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ കുഴഞ്ഞുവീണു. ഷിനേൽ ഹെൻറി, ഷെഡിൻ നേഷൻ എന്നിവരാണ് കുഴഞ്ഞുവീണത്. പാക്കിസ്ഥാൻ ഇന്നിങ്സിലെ നാലാം ഓവറിലാണ് ഹെൻറി തളർന്നു വീണത്.

ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. മത്സരം പുനരാരംഭിച്ച് അധികം വൈകും മുൻപ് നേഷനും കുഴഞ്ഞുവീണു. പ്രാഥമിക ചികിത്സ നൽകിയശേഷം നേഷനെയും ആശുപത്രിയിലേക്കു മാറ്റി. ഇരുവർക്കും ബോധം തെളിഞ്ഞതായും ആരോഗ്യനില മെച്ചപ്പെട്ടെന്നും ക്രിക്കറ്റ് വെസ്റ്റിൻഡീസ് പിന്നീട് ട്വീറ്റ് ചെയ്തു.

Advertisment