Advertisment

ബൈക്ക് വൈദ്യുത തൂണിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം ; ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂണിലെ ലൈറ്റ് ഇളകി താഴെ വീണു , സംഭവം കൊല്ലത്ത്‌

New Update

കൊല്ലം : വൈദ്യുത തൂണിലിടിച്ച് ബൈക്ക് യാത്രികരായ യുവാക്കൾ മരിച്ചു. വെള്ളിയാഴ്ച രാത്രി പത്തരയോടെ പരവൂർ പുക്കുളം പെട്രോൾ പമ്പിനും ജംങ്ഷനും ഇടയിൽ ആയിരുന്നു അപകടം നടന്നത്. തെക്കുംഭാഗം സ്വദേശികളായ ഷെമീർ (29), തൗസീഫ് (23) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിക്കുകയായിരുന്നു. പരവൂരിൽ നിന്നും നെടുങ്ങോലത്തേക്ക് പോവുകയായിരുന്നു ഇരുവരും.

Advertisment

publive-image

ഷമീർ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തൗസീഫിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂണിലെ ലൈറ്റ് ഇളകി താഴെ വീണിരുന്നു. ഷെമീറിന്റെ മൃതദേഹം നേടുങ്ങോലം താലൂക്ക് ആശുപത്രിയിലും തൗസീഫിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Advertisment