Advertisment

ഇടുക്കി തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

New Update

publive-image

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം തൂവൽവെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. മുരിക്കാശ്ശേരി സ്വദേശികളായ സജോമോൻ, സോണി എന്നിവരാണ് മരിച്ചത്. തൂവൽ വെള്ളച്ചാട്ടം കാണാൻ കുടുംബത്തോടൊപ്പമാണ് ഇരുവരും എത്തിയത്.

കുളിക്കാനിറങ്ങിയതിനിടെ ഒഴുക്കിൽപ്പെട്ട് അപകടം സംഭവിക്കുകയായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി.

Advertisment