Advertisment

പള്ളിപ്പാട് അച്ചൻകോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു

New Update

publive-image

ആലപ്പുഴ: പള്ളിപ്പാട് അച്ചൻകോവിലാറില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. കായംകുളം ചേരാവള്ളി സ്വദേശികളായ മുഹമ്മദ് അനസ്(28), ജിബിൻ തങ്കച്ചൻ(28) എന്നിവരാണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.

സുഹൃത്തുക്കളായ നാലംഗ സംഘം ചൂണ്ടയിടുന്നതിനാണ് ഹരിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലത്തിനു സമീപമെത്തിയത്. ഇതിനിടെ അനസും, ജിബിനും കുളിക്കാനിറങ്ങിയപ്പോൾ ആറ്റിൽ മുങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചതായി രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.

Advertisment