Advertisment

മയക്കുമരുന്നും യന്ത്രതോക്കുമായും രണ്ടു യുവാക്കള്‍ റിയാദില്‍ പിടിയിലായി.

author-image
admin
New Update

റിയാദ് : റിയാദ്  അൽശിഫാ ഡിസ്ട്രിക്ടിൽ നിന്ന്   മയക്കുമരുന്നും യന്ത്രത്തോക്കുമായി രണ്ടു യുവാക്കളെ  പട്രോൾ പോലീസ് അറസ്റ്റ് ചെയ്തു. സൗദി യുവാവും സിറിയക്കാരനുമാണ് പിടിയിലായത്.

Advertisment

publive-image

 

മോഷണം പോയ കാറിനെ കുറിച്ച് പട്രോൾ പോലീസുകാർക്കും ചെക്ക് പോസ്റ്റുകൾക്കും മറ്റു സുരക്ഷാ വകുപ്പുകൾക്കും വിവരം നൽകിയിരുന്നു. മോഷ്ടിച്ച കാറിൽ സഞ്ചരിക്കുന്നതിനിടെ അൽശിഫാ ഡിസ്ട്രിക്ടിൽ വെച്ചാണ് ഇരുവരും കഴിഞ്ഞ ദിവസം പോലീസ് വലയിലായത്. സിറിയക്കാരനാണ് വാഹനം ഓടിച്ചിരുന്നത്

പട്രോളിന് ഇടെ അൽശിഫാ ഡിസ്ട്രിക്ടിൽ വെച്ച് ഈ കാർ പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിൽ കാറിനകത്ത് 800 ലഹരി ഗുളികകളും യന്ത്രത്തോക്കും തോക്കിനകത്ത് നിറച്ച നിലയിൽ 12 വെടിയുണ്ടകളും 49,000 റിയാലും കണ്ടെത്തിയതായി പോലീസ് പറയുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഇവരെ പ്രോസിക്യൂഷന് കൈമാറും.

Advertisment