Advertisment

ഡാക്കാ: ട്രംപിന് വീണ്ടും തിരിച്ചടി, സുപ്രീംകോടതി അപ്പീല്‍ നിരസിച്ചു

New Update

വാഷിംഗ്ടണ്‍: 'ഡാകാ' പ്രോഗ്രാം തുടരണമെന്നുള്ള രണ്ട് ഫെഡറല്‍ കോടതി വിധികള്‍ തള്ളണമെന്നാവശ്യപ്പെട്ട് ട്രംമ്പ് ഭരണ കൂടം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ കേള്‍ക്കുന്നതിന് ജഡ്ജിമാര്‍ വിസമ്മതിച്ചു.

Advertisment

publive-image

ഫെബ്രുവരി 26 നാണ് അപ്പീല്‍ സുപ്രീം കോടതിയില്‍ വാദത്തിനായി എത്തിയത്.മാര്‍ച്ച് 5 ന് ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌ക്കൊ യു എസ് ഡിസ്ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച കേസ്സിന് അനുകൂലമായി സറ്റേ അനുവദിച്ചിരുന്നു.സുപ്രീം കോടതി അപ്പീല്‍ കേള്‍ക്കുന്നതിന് വിസമ്മതിച്ചതോടെ ട്രംമ്പിന് മാര്‍ച്ച് അഞ്ചാം തിയ്യതി ഡാകാ പ്രോഗ്രാം അവസാനിപ്പിക്കുവാന്‍ സാധ്യമല്ലെന്ന് ഇന്ത്യന്‍ അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ അറ്റോര്‍ണി കല്‍പ്പന പെഡി ബോള്‍ട്ടാ പറഞ്ഞു.

ഡാകാ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അമേരിക്കയില്‍ തുടര്‍ന്നും തങ്ങുന്നതിനുള്ള അപേക്ഷ ഫയല്‍ ചെയ്യാവുന്നതാണെന്നും കല്‍പ്പന പറഞ്ഞു.80000 വരുന്ന ചെറുപ്പക്കാരില്‍ 7000 ഇന്ത്യന്‍ വംശജരും ഉള്‍പ്പെടുന്നു. സുപ്രീം കോടതി വിധി ഇവര്‍ക്ക് തല്‍ക്കാലം ആശ്വാസമായിട്ടുണ്ട്. ജോബ് വിസ നീട്ടിക്കിട്ടുന്നതിനും, ഡ്രൈവിങ്ങ് ലൈസന്‍സ് ലഭിക്കുന്നതിനും ഇതോടെ തടസ്സങ്ങള്‍ മാറി. സുപ്രീം കോടതി വീണ്ടും ഈ കേസ്സ് എന്ന് കേള്‍ക്കും എന്ന് തീരുമാനിച്ചിട്ടില്ല. എന്തായാലും മാര്‍ച്ച് 5 ന് മുമ്പ് ഉണ്ടാകുകയില്ലെന്ന് ഉറപ്പായി.

us
Advertisment