Advertisment

ക്രിക്കറ്റ് താരം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക്

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

മുൻ ഇന്ത്യൻ പേസ് ബൗളർ അമിത് ഭണ്ഡാരിയെ അക്രമിച്ച സംഭവത്തിൽ ക്രിക്കറ്റ് താരം അനൂജ് ദേധയ്ക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. അണ്ടർ 23 ക്രിക്കറ്റ് ടീം അംഗമാണ് അനൂജ് ദേധ. ഡൽഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനാണ് (ഡി.ഡി.സി.എ) താരത്തിന് വിലക്കേർപ്പെടുത്തിയത്. ബുധനാഴ്ച ഡി.ഡി.സി.എ പ്രസിഡന്റ് രജത് ശർമയാണ് അനൂജ് ദേധയെ വിലക്കിയതായി പ്രഖ്യാപിച്ചത്. നിയമനടപടികൾക്കൊപ്പം തന്നെ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളിൽ നിന്നും താരത്തെ വിലക്കുന്നതായി ഡൽഹിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ രജത് ശർമ അറിയിച്ചു.

Advertisment