Advertisment

അമേരിക്കന്‍ പൗരന്മാരോട് ഇന്ത്യ വിടാന്‍ നിര്‍ദ്ദേശം

New Update

publive-image

Advertisment

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് മഹാമാരി വ്യാപനം ശക്തമായിരിക്കെ ഇന്ത്യയില്‍ കഴിയുന്ന അമേരിക്കന്‍ പൗരന്മാരോട് ഉടന്‍ രാജ്യം വിടാന്‍ യുഎസ് ഗവണ്മെന്റ് നിര്‍ദ്ദേശിച്ചു.

ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവര്‍ ഉടന്‍ മടങ്ങി വരണമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ഏറ്റവും ഉയര്‍ന്ന ലെവലിലുള്ള യാത്രാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

കോവിഡിനെ ചികിത്സിക്കാന്‍ ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ഇന്ത്യ വിടുന്നതിന് താല്പര്യമുളള എല്ലാവര്‍ക്കും ഇപ്പോള്‍ യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും, ഇന്ത്യയില്‍ നിന്ന് നേരിട്ട് ദിവസവും വിമാനസര്‍വീസ് പാരീസ് ഫ്രാങ്ക്ഫര്‍ട്ട് വഴി ഉണ്ടായിരിക്കുമെന്നും അറിയിപ്പില്‍ തുടര്‍ന്ന് പറയുന്നു.

കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെയും മരണപ്പെടുന്നവരുടേയും എണ്ണം ഇന്ത്യയില്‍ കുത്തനെ ഉയരുകയാണ്. ആശുപത്രികളില്‍ ആവശ്യത്തിന് പോലും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള സപ്ലെയ്‌സ് ലഭ്യമല്ല, കോവിഡ് രോഗികള്‍ക്കും അല്ലാത്ത രോഗികള്‍ക്കും ആശുപത്രിയില്‍ കിടക്ക സൗകര്യം ആവശ്യത്തിനില്ല എന്നതും അമേരിക്കന്‍ പൗരന്മാരെ തിരിച്ചു വിളിക്കുന്നതിന് കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നു.

ലെവല്‍ 4 ട്രാവല്‍ ഹെല്‍ത്ത് നോട്ടീസാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഇന്ത്യയെ സംബന്ധിച്ച് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 29 വരെ ഇന്ത്യയില്‍ 360,000 പേര് കോവിഡ് രോഗികളാണെന്നും 3000 പേര് മരിച്ചിട്ടുണെണ്ടന്നും സിഡിസി പറയുന്നു. ഇത് ഒരു മാസത്തെ സംഖ്യ മാത്രമാണ്. ആസ്ട്രേലിയ, യുകെ ഉള്‍പ്പെടെ പല രാജ്യങ്ങളും ഇതിനകം ഇന്ത്യയില്‍ നിന്നുള്ള യാത്ര നിരോധിച്ചിട്ടുണ്ട്.

us news
Advertisment