Advertisment

യു.എ.ഇയും സൗദി അറേബ്യയും സംയുക്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നു.

author-image
ഗള്‍ഫ് ഡസ്ക്
New Update

റിയാദ് : യു.എ.ഇയും സൗദി അറേബ്യയും സംയുക്തമായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നു. കറന്‍സിയുമായി ബന്ധപ്പെട്ട പദ്ധതിയുടെ സാധ്യതാപഠനം പൂര്‍ത്തിയായി. ‘ആബെര്‍’ എന്ന് പേരിട്ടിരിക്കുന്ന കറന്‍സിയാണ് പുറത്തിറക്കുന്നത്.

Advertisment

publive-image

സൗദി സെന്‍ട്രല്‍ ബാങ്കും (സാമ) സെന്‍ട്രല്‍ ബാങ്ക് ഓഫ് യുനൈറ്റഡ് അറബ് എമിറേറ്റ്‌സും (സി.ബി.യു.എ) സംയുക്തമായാണ് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുന്നത്. പദ്ധതിയുടെ സാധ്യത പഠനഫലങ്ങളുടെ അന്തിമ റിപ്പോര്‍ട്ട് ഇരു ബാങ്കുകളുടെയും വെബ്‌സൈറ്റുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

അതിനൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൂര്‍ണ സുരക്ഷയുറപ്പാക്കിക്കൊണ്ടായി രിക്കും ‘ആബെര്‍’ കറന്‍സി പ്രാവര്‍ത്തികമാക്കുക. ഇരു രാജ്യങ്ങളുടെയും ബാങ്കുകള്‍ക്കിടയില്‍ നിയമപരമായിത്തന്നെ നേരിട്ട് ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുക.

അതേസമയം, രാജ്യാതിര്‍ത്തി കടന്നുള്ള പണമടക്കല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ബാങ്കുകള്‍ തമ്മിലുള്ള കൈമാറ്റ സമയവും ചെലവും കുറക്കുന്നതിനും കേന്ദ്ര ബാങ്കുകള്‍ തമ്മിലുള്ള ഡിജിറ്റല്‍ കറന്‍സി വിതരണ പദ്ധതി ഏറെ ഉപകാരപ്പെടുമെന്നാണ് കരുതുന്നത്.

Advertisment