Advertisment

യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണ്ണ തട്ടിപ്പില്‍ കൂടുതല്‍ മലയാളികള്‍; നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം വയ്ക്കുന്നത് ഈ മലയാളി സംഘം; പ്രതികളെ പിടികൂടി നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയ കേസില്‍ യുഎഇയിലെ ചില മലയാളികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്. നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം വയ്ക്കുന്നത് ഈ മലയാളി സംഘമാണെന്ന് കസ്റ്റംസ് വ്യക്തമാക്കി. ഇവരെ പിടികൂടി ഉടന്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Advertisment

publive-image

യുഎഇ കോണ്‍സുലേറ്റിലെ മലയാളി ഉദ്യോഗസ്ഥയായ സ്വപ്നയെ കൂടാതെ നിരവധി മലയാളികളും കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നതായാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥയായിരുന്ന ഇവർ ഇപ്പോൾ ഇപ്പോൾ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്വപ്ന ഒളിവിലാണെന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

publive-image

കഴിഞ്ഞ മാസം 30ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യുഎഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് അന്വേഷണം നടക്കുന്നത്.

publive-image

latest news swapna suresh gold smuggling gold smuggling case all news uae consulate
Advertisment