Advertisment

യുഎഇയില്‍ 1,565 പേര്‍ക്ക് കൂടി കൊവിഡ്

New Update

publive-image

അബുദാബി: യുഎഇയില്‍ 1,565 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,508 പേര്‍ സുഖം പ്രാപിക്കുകയും നാല് പേര്‍ മരണപ്പെടുകയും ചെയ്തു.

പുതിയതായി നടത്തിയ 2,99,275 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,59,449 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 6,37,267 പേര്‍ രോഗമുക്തരാവുകയും 1,896 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,286 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

Advertisment