Advertisment

യു.എ.ഇയില്‍ നിന്ന് പൗരന്മാരെ തിരികെയെത്തിച്ചത് ഇതുവരെ ഇരുപതോളം രാജ്യങ്ങള്‍; കേന്ദ്രസര്‍ക്കാര്‍ കനിയുമെന്ന പ്രതീക്ഷയില്‍ പ്രവാസികളും

New Update

ദുബായ്: യു.എ.ഇയില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ പ്രത്യേക വിമാനങ്ങളില്‍ ഒരാഴ്ചയ്ക്കിടെ തിരികെയെത്തിച്ചത് ഇരുപതോളം രാജ്യങ്ങള്‍. ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ജപ്പാന്‍, ബെല്‍ജിയം, ക്രൊയേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലേക്കാണ് യു.എ.യില്‍ വിമാനയാത്രാ വിലക്ക് നിലനില്‍ക്കുന്ന വേളയിലും പ്രത്യേക വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്.

Advertisment

publive-image

ഫ്‌ളൈ ദുബായ്, എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വിമാന കമ്പനികളാണ് സര്‍വീസ് നടത്തുന്നത്.

ഏപ്രില്‍ അഞ്ചിന് സര്‍വീസ് തുടങ്ങിയ ഇത്തിഹാദ് ആസ്റ്റംര്‍ഡാം, ടോക്കിയോ, സിംഗപ്പൂര്‍, മെല്‍ബണ്‍, സൂറിച്ച് തുടങ്ങിയ സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തി.

എമിറേറ്റ്‌സ് സര്‍വീസ് നടത്തിയത് തായ്‌പേയ്, ഷിക്കാഗോ, മനില. കാബൂള്‍, ലണ്ടന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ്. ഫ്‌ളൈ ദുബായ് ഈജിപ്ത്, ക്രൊയേഷ്യ, അഫ്ഗാനിസ്ഥാന്‍, തായ്‌ലന്‍ഡ്, സൊമാലിയ എന്നിവിടങ്ങിലേക്കും സര്‍വീസ് നടത്തി.

എന്നാല്‍ ഇന്ത്യയിലേക്ക് വിദേശരാജ്യങ്ങളില്‍ നിന്ന് പൗരന്മാരെ തിരികെയെത്തിക്കാന്‍ നടപടികളൊന്നുമായിട്ടില്ല.

uae
Advertisment