Advertisment

കുടുംബസമേതം യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം ; രക്ഷിതാക്കൾക്കൊപ്പം യുഎഇ സന്ദർശിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ 15 വരെ സൗജന്യ വീസ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ് : കുടുംബ സമേതം യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നവർക്ക് സന്തോഷിക്കാം. രക്ഷിതാക്കൾക്കൊപ്പം യുഎഇ സന്ദർശിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് സെപ്റ്റംബർ 15 വരെ സൗജന്യ വീസ ഏർപ്പെടുത്തിയതാണ് കാരണം. സൗജന്യ വിസ ഏർപ്പെടുത്തിയതിനാൽ കൂടുതൽ കുടുംബങ്ങൾ രാജ്യത്തേക്കു വരുന്നതായി അധികൃതർ വ്യക്തമാക്കുന്നു.

Advertisment

publive-image

ബലി പെരുന്നാൾ കൂടി എത്തുന്നതോടെ കൂടുതൽ കുടുംബങ്ങൾ യുഎഇയിൽ എത്തുമെന്നാണു കരുതുന്നത്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളിൽ ആരെങ്കിലും ഒരാൾ ഉണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. രക്ഷിതാവിന്റെ വീസ ഏതാണെന്നത് ആനുകൂല്യത്തിന് തടസ്സമാവില്ല. അതോടൊപ്പം തന്നെ യുഎഇയിൽ ചൈനീസ് വിനോദസഞ്ചാരികളുടെ എണ്ണം വർധിച്ചെന്നും കഴിഞ്ഞ വർഷം മുതൽ ഇതുവരെ 28.5 ലക്ഷത്തോളം പേർ ദുബായിലൂടെ യാത്രചെയ്തെന്നും അധികൃതർ അറിയിച്ചു.

പദ്ധതിയെക്കുറിച്ച് വിവരം നൽകാൻ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറിയാണ് ഇക്കാര്യം അറിയിച്ചത്. വകുപ്പിന്റെ ആമർ കസ്റ്റമർ സപ്പോർട്ട് സെന്ററുമായും ബന്ധപ്പെടാം.

Advertisment