യുഎഇയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നു

ന്യൂസ് ബ്യൂറോ, ദുബായ്
Friday, January 11, 2019

ദുബൈ: ജബല്‍ അലിയിലെ ഒരു ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ഫാക്ടറിയുടെ ഗോഡൗണിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ മീഡിയ ഓഫീസ് ട്വീറ്ററിലൂടെ അറിയിച്ചു.

പ്ലാസ്റ്റിക്ഉ ല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയുടെ ഗോഡൗണില്‍ രാവിലെ 9.20ഓടെയാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പരിസരത്തുള്ള മറ്റ് ഫാക്ടറികളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.

തീ പൂര്‍ണ്ണമായി നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഉച്ചയ്ക്ക് ഒരു മണി വരെയും തുടരുന്നതായാണ് അറിയിച്ചത്. സിവില്‍ ഡിഫന്‍സിലെ വിദഗ്ദ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

×