Advertisment

എക്‌സ്‌പോ പങ്കാളികള്‍, എക്‌സിബിറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് പ്രവേശനാനുമതി നല്‍കി യുഎഇ

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

ദുബായ്: എക്‌സ്‌പോ 2020 അന്താരാഷ്ട്ര പങ്കാളികള്‍, എക്‌സിബിറ്റര്‍മാര്‍, സംഘാടകര്‍ സ്‌പോണ്‍സര്‍ ചെയ്ത ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തീരുമാനിച്ചു. ഇന്ത്യയടക്കമുള്ള 16 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും, ഈ വിഭാഗത്തിലുള്ളവര്‍ക്ക് യുഎഇയിലെത്താം.

ഇന്ത്യ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, കോങ്കോ, ലൈബീരിയ, നമീബിയ, നേപ്പാള്‍, നൈജീരിയ, ഉഗാഡ, സിയേറ ലിയോണ്‍, ശ്രീലങ്ക, വിയറ്റ്‌നാം, സാംബിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനയാത്രയ്ക്കുള്ള നിയന്ത്രണം ഇപ്പോഴും നിലനില്‍ക്കുന്നതായും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

അതേസമയം, എക്‌സ്‌പോ മെഗാ ഇവന്റിലേക്കുള്ള ടിക്കറ്റുകള്‍ എക്‌സ്‌പോ വെബ്‌സൈറ്റിലും, 2500-ല്‍ അധികം അംഗീകൃത റീസെല്ലറുകളിലും ലഭ്യമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഷോയായ എക്‌സിബിഷന്‍ ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 31-ന് അവസാനിക്കും.

191 രാജ്യങ്ങളില്‍ നിന്നുള്ള പവലിയനുകള്‍ സൈറ്റില്‍ സ്ഥാപിക്കുമെന്ന് എക്‌സ്‌പോ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. എക്‌സ്‌പോ സൈറ്റില്‍ പ്രതിദിനം 60 തത്സമയ ഇവന്റുകള്‍ വരെ ഉണ്ടാകും.

Advertisment