Advertisment

സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി എൻഐഎ; കേന്ദ്ര സർക്കാരിന്റെ അനുമതി തേടി

New Update

ഡൽഹി: സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി എൻഐഎ. ഇതിനായി എൻഐഎ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയതായാണ് റിപ്പോർട്ട്. അനുമതി കിട്ടിയാൽ എൻഐഎ സംഘം യുഎഇയിലേക്ക് പോകും.

Advertisment

publive-image

യുഎഇയിൽ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. യുഎഇ സ‍ര്‍ക്കാരിന്റെ നിലപാട് അന്വേഷണത്തിൽ നിര്‍ണായകമാകും.

അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വപ്നയും സന്ദീപും നല്‍കിയ ജാമ്യ ഹര്‍ജിയില്‍ എന്‍ ഐഎ കോടതി ഇന്ന് വാദം കേൾക്കും. യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് വകുപ്പുകൾ മാത്രമേ ചുമത്താന്‍ കഴിയൂ എന്നുമാണ് പ്രതികളുടെ വാദം. കേസ് ഡയറി ഇന്ന് ഹാജരാക്കണമെന്ന് എന്‍ഐഎക്ക് കോടതി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

 

gold smuggling case uae gold smuggling
Advertisment