Advertisment

യുഎഇയിൽ പുതിയ സർക്കാർ ഘടന പ്രഖ്യാപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

യുഎഇയിൽ പുതിയ സർക്കാർ ഘടന രൂപീകൃതമായി.യുഎഇയുടെ പുതിയ ഘടനയെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ മന്ത്രിമാരുടെയും പുതിയ വകുപ്പുകളുടെ തലവന്മാരുടെയും പട്ടിക ഇന്ന് പ്രഖ്യാപിച്ചു.

Advertisment

publive-image

കൂടുതൽ മന്ത്രാലയങ്ങളേയും സ്ഥാപനങ്ങളേയുംലയിപ്പിച്ച് സൗകര്യപ്രദവും വേഗതയേറിയതും ആയ പ്രവർത്തനങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ പുനഃസംഘടനയ്ക്ക് പിന്നിലെ ലക്ഷ്യം.വ്യവസായ- നൂതന സാങ്കേതിക വിദ്യ മന്ത്രിയായി സുൽത്താൻ അൽ ജാബിറിനെ നിശ്ചയിച്ചു.

വ്യവസായമേഖലയുടെ പുനരുജ്ജീവനത്തിന് ഈ മന്ത്രാലയം കാര്യക്ഷമമായി പ്രവർത്തിക്കും. ഊർജ്ജ മന്ത്രാലയം അടിസ്ഥാനസൗകര്യ വികസന മന്ത്രാലയവുമായി സംയോജിപ്പിച്ചു. സുഹൈൽ അൽ മസ്‌റോയിയാണ് ഇതിന്റെമന്ത്രി. സാമ്പത്തിക മന്ത്രാലയം കൂടുതൽ വിപുലീകരിക്കുകയും ഉത്തരവാദിത്വങ്ങൾ വിഭജിച്ചു നൽകുകയും ചെയ്തു. പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുത്തുകൊണ്ട് പ്രവർത്തിക്കുന്നതിനാണ് ഈ ക്രമീകരണങ്ങൾ.

uae govt5
Advertisment