Advertisment

ജലദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിനു പുതിയ പദ്ധതികളുമായി യുഎഇ ; ഇനി മരുഭൂമികളിലും മഴ പെയ്യും ; കൃത്രിമ മഴ പെയ്യിക്കാന്‍ പുതിയ പദ്ധതികള്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

അബുദാബി: ജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിനും മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും പുതിയ പദ്ധതികളുമായി യുഎഇ. കൃത്രിമ മഴ പെയ്യിക്കുന്നതിനായുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.

Advertisment

publive-image

ഇതിന്റെ ഭാഗമായി 2020 ജനുവരിയില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ ഫോറം ഓണ്‍ റെയിന്‍ എന്‍ഹാന്‍സ്മെന്റ് സയന്‍സില്‍ ഈ രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് വിവിധ പദ്ധതികള്‍ നടപ്പിലാക്കാനും തീരുമാനമുണ്ട്. ക്ലൗഡ് സീഡിങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ ശാസ്ത്ര- സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കാനാണ് നീക്കം.

നിലവില്‍ ജലക്ഷാമം പരിഹരിക്കുന്നതിനായി ചിലവ് കുറഞ്ഞതും എന്നാല്‍ സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദ്ദപരവുമായ പദ്ധതികള്‍ക്കാണ് ലക്ഷ്യമിടുന്നത്.

ഉപപ്രധാനമന്ത്രി ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് ഊ പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.ഈ വര്‍ഷം യുഎഇയില്‍ കൂടിയ അളവില്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ മഴ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലം നല്‍കുന്നുവെന്നതിന്റെ തെളിവാണ് ഇതെന്ന് പരിസ്ഥിതി മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.

Advertisment