Advertisment

ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണണമെന്ന് ജനങ്ങളോട് യുഎഇ പ്രസിഡൻ്റ്

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി:  ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണണമെന്ന് ജനങ്ങളോട് യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. ഭാവിയെ ശുഭാപ്തി വിശ്വാസത്തോടെ നോക്കിക്കാണുകയും അതിന്റെ ചക്രവാളങ്ങളെ മുൻകൂട്ടി മനസിലാക്കുകയും ചെയ്യുക, വഴികൾ ആസൂത്രണം ചെയ്യുക എന്നിവ യുഎഇ സമീപനമാണെന്ന് കൂട്ടിച്ചേർത്തു.

Advertisment

publive-image

രാജ്യത്തിന്‍റെ സർവതോന്മുഖ വികസനത്തിന് നൂതനാശയങ്ങളും കാഴ്ചപ്പാടുകളും സംഭാവന ചെയ്യാനും ആഹ്വാനം ചെയ്തു. യുഎഇയുടെ 49–ാം ദേശീയദിനത്തോടനുബന്ധിച്ച് സായുധസേനയുടെ മാസികയായ നേഷൻ ഷീൽഡിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021 ദേശീയദിനത്തിന്റെ സുവര്‍ണജൂബിലി വർഷമാണ്. മഹാ ആഘോഷങ്ങൾക്കായുള്ള ഒരുക്കവും രാജ്യത്ത് നടക്കുന്നു. അടുത്ത 50 വർഷത്തെ സ്വാഗതം ചെയ്യാന്‍ എല്ലാവരും തയാറെടുപ്പ് ന‌ടത്തണം.

അതുവഴി എല്ലാ മേഖലകളിലെയും വികസനത്തിനുള്ള സാധ്യതയേറും. 2071 ആകുമ്പോഴേയ്ക്കും യുഎഇ ലോകത്തെ തന്നെ ഏറ്റവും മികച്ചതും സന്തോഷപൂര്‍ണമായ ജീവിതമുള്ള രാജ്യമായിത്തീരുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

uae news
Advertisment