ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​ടെ ആശംസാ കോള്‍ കിട്ടാതെ കരഞ്ഞ കുട്ടിയെ നേരില്‍ വന്നുകണ്ട് ആശംസ അറിയിച്ച് യു​എ​ഇ പ്ര​ധാ​ന​മ​ന്ത്രി ! വൈറലായി വീഡിയോ

ന്യൂസ് ബ്യൂറോ, ദുബായ്
Wednesday, December 5, 2018

ദുബായ് : യു​എ​ഇ​യു​ടെ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ ഒന്നിന് ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​ രാജ്യത്തെ ജനങ്ങളെ ഫോണില്‍ അഭിസംബോധന ചെയ്തിരുന്നു. ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊണ്ടായിരുന്നു ഈ ഫോണ്‍ സന്ദേശം. എന്നാല്‍ ഫോ​ണ്‍ വി​ളി ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് കാത്തിരുന്നു വിഷമിച്ചു കരഞ്ഞ ബാ​ലി​ക​യെ നേ​രി​ൽ വ​ന്ന് ക​ണ്ട് ആശംസ കൈമാറിയ യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ ​മ​ക്തൂമിന്‍റെ വീഡിയോ വൈറലായി മാറി കഴിഞ്ഞു.

യു​എ​ഇ​യു​ടെ ദേ​ശീ​യ ദി​ന​മാ​യ ഡി​സം​ബ​ർ ഒന്നിന് ​യു​എ​ഇ സ്വ​ദേ​ശി​ക​ളെ തേ​ടി 1971 എ​ന്ന ന​മ്പ​രി​ൽ നി​ന്നും ഷെ​യ്ഖ് മു​ഹ​മ്മ​ദി​ന്‍റെ ആ​ശം​സ​ക​ൾ നേ​ർ​ന്നു​ള്ള റെ​ക്കോ​ഡ് ചെ​യ്ത ഫോ​ണ്‍ കോ​ൾ ല​ഭി​ച്ചി​രു​ന്നു.

ഈ ​കോ​ളു​ക​ൾ ല​ഭി​ച്ച​തി​നാ​ൽ പ്രാ​യ​ഭേ​ദ​മ​ന്യേ ആ​ളു​ക​ൾ സന്തോഷിച്ചിരുന്നു. ഇവർ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്‍റെ വീ​ഡി​യോ​ക​ൾ പ്ര​ച​രി​ക്കു​ന്ന​തി​നൊ​പ്പം ഫോ​ണ്‍ കോ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ദുഃ​ഖി​ത​യാ​യ അ​ൽ​ഐ​ൻ സ്വ​ദേ​ശി​നി​യാ​യ സ​ലാ​മ അ​ൽ ഖ​താ​നി എ​ന്ന കു​ട്ടി​യു​ടെ​യും വീ​ഡി​യോ പ്ര​ച​രി​ച്ചി​രു​ന്നു.

ത​ന്‍റെ എ​ല്ലാ കൂ​ട്ടു​കാ​രെ​യും ഭ​ര​ണാ​ധി​കാ​രി ഫോ​ണി​ൽ വി​ളി​ച്ചു​വെ​ങ്കി​ലും ത​ന്നെ മാ​ത്രം വി​ളി​ക്കാ​തി​രു​ന്ന​താ​ണ് സ​ലാ​മ​യെ ഏ​റെ വി​ഷ​മി​പ്പി​ച്ച​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് സം​ഭ​വ​മ​റി​ഞ്ഞ ഭ​ര​ണാ​ധി​കാ​രി സ​ലാ​മ​യെ കാ​ണാ​ൻ നേ​രി​ട്ടെ​ത്തു​ക​യാ​യി​രു​ന്നു.

മ​റ്റു​ള്ള​വ​ർ​ക്ക് ഫോ​ണ്‍ കോ​ൾ മാ​ത്ര​മേ ല​ഭി​ച്ചി​രു​ന്നു​ള്ള. എ​ന്നാ​ൽ സ​ലാ​മ​യു​ടെ അ​ടു​ക്ക​ൽ നേ​രി​ട്ടെ​ത്തി ഞാ​ൻ ആ​ശം​സ​ക​ൾ നേ​രു​ക​യാ​ണ്. എ​ന്‍റ മ​ക​ളാ​ണ് സ​ലാ​മ. ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ. എ​ല്ലാ​വ​രോ​ടും ചെ​ന്ന് പ​റ​യു ഞാ​ൻ മോ​ളെ നേ​രി​ട്ട് ക​ണ്ടു​വെ​ന്ന്’- ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ ​മ​ക്തൂം പ​റ​ഞ്ഞു.

 

×