യുഎയിലെ സമ്മേളന വേദിയില്‍ സദസിലിരുന്ന ഉമ്മന്‍ചാണ്ടിയെ സ്റ്റേജിലേയ്ക്ക് കൈപിടിച്ചു കയറ്റി രാഹുല്‍ഗാന്ധി !

ന്യൂസ് ബ്യൂറോ, ദുബായ്
Friday, January 11, 2019

ദുബായ് : യുഎയിലും കേരളത്തിന്‍റെ ജനപ്രിയ നേതാവ് ഉമ്മന്‍ചാണ്ടിക്ക് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക പരിഗണന . യുഎയില്‍ രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന സമ്മേളന വേദിയില്‍ രാഹുല്‍ഗാന്ധി എത്തിയപ്പോഴാണ് സദസിലിരിക്കുന്ന ഉമ്മന്‍ചാണ്ടിയെ ശ്രദ്ധയില്‍പെട്ടത്.

ഉടന്‍ രാഹുല്‍ഗാന്ധി ഉമ്മന്‍ചാണ്ടിയെ കൈനീട്ടി വിളിച്ച് വേദിയിലേയ്ക്ക് എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. രാഹുലിന്‍റെ ആവശ്യപ്രകാരം വേദിയിലേയ്ക്ക് അടുത്ത ഉമ്മന്‍ചാണ്ടിയെ സ്റ്റേജിലേയ്ക്ക് കൈകൊടുത്ത് കയറ്റിയതും രാഹുല്‍ എത്തിയിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന വേദിയില്‍ സ്റ്റേജില്‍ കയറാനുള്ള നേതാക്കളുടെ മത്സരം പരിഗണിച്ച് താന്‍ മുഖ്യ അതിഥിയല്ലെങ്കില്‍ സ്വയം മാറി നില്‍ക്കുന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ശൈലി.

രാഹുലിന്‍റെ കഴിഞ്ഞ കേരള സന്ദര്‍ശനത്തില്‍ തന്‍റെ കൈപിടിച്ചു നടന്ന വി എം സുധീരനെ മാറ്റി നിര്‍ത്തി കാറില്‍ കയറാതെ മാറി നിന്ന ഉമ്മന്‍ ചാണ്ടിയെ അദ്ദേഹം പിടിച്ചു വലിച്ച് കാറില്‍ കയറ്റിയതും ശ്രദ്ധിക്കപെട്ട സംഭവമായിരുന്നു .

×