Advertisment

യുഎഇയിലേക്ക് താമസ വിസക്കാര്‍ക്ക് ഇന്നു മുതല്‍ പ്രവേശന അനുമതി; ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് വരുന്നവര്‍ക്ക് താമസ-കുടിയേറ്റ വകുപ്പിന്റെ അനുമതി നിര്‍ബന്ധം; യാത്രക്കാര്‍ ജിഡിആര്‍എഫ്എ, ഐസിഎ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കണം

author-image
ഗള്‍ഫ് ഡസ്ക്
New Update

അബുദാബി: യുഎഇയിലേക്ക് താമസ വിസക്കാര്‍ക്ക് ഇന്നു മുതല്‍ പ്രവേശന അനുമതി. ഇതിന് മുന്‍കൂര്‍ പ്രവേശന അനുമതി നിര്‍ബന്ധമാണ്. യുഎഇയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കുമാത്രമാണ് പ്രവേശനമെന്ന് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

Advertisment

publive-image

ഇന്ത്യയില്‍ നിന്നും ദുബായിലേക്ക് വരുന്നവര്‍ക്ക് താമസ-കുടിയേറ്റ വകുപ്പിന്റെ  അനുമതിയാണ് വേണ്ടത്. മറ്റ് യുഎഇ എമിറേറ്റിലേക്ക് വരുന്നവര്‍ക്ക് ഫെഡറല്‍ അതോറിറ്റിയുടെ അനുമതിയും നിര്‍ബന്ധമാണ്. അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാവൂവെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

യാത്രക്കാര്‍ ജിഡിആര്‍എഫ്എ, ഐസിഎ വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കണം. യുഎഇയിലെ സര്‍ക്കാര്‍ സ്മാര്‍ട്ട് ആപ്പുകള്‍ വഴി ലഭിച്ച വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും അപേക്ഷക്കൊപ്പം വെക്കണം. യാത്രക്കാര്‍ പുറപ്പെടുന്നതിന് 48 മണിക്കൂറിനിടെ നടത്തിയ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ഇതില്‍ ക്യുആര്‍ കോഡ് ഉണ്ടായിരിക്കണം. വിമാനത്തില്‍ കയറുന്നതിന് മുമ്പ് കോവിഡ് റാപ്പിഡ് പരിശോധന നടത്തണം. യുഎഇയില്‍ എത്തിയാല്‍ വിമാനതാവളത്തില്‍ കോവിഡ് പിസിആര്‍ പരിശോധനക്കും വിധേയമാകണമെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി അറിയിച്ചു. ഇക്കാര്യങ്ങളും രേഖകളും എയര്‍ലൈനുകള്‍ ഉറപ്പുവരുത്തണം.

 

TRAVEL BAN
Advertisment