Advertisment

കോവിഡ്-19 മുൻകരുതൽ : ലേബർ വിസ നൽകുന്നത് നിർത്തി വെച്ച് യു.എ.ഇ

author-image
ഗള്‍ഫ് ഡസ്ക്
New Update

യു.എ.ഇ : കോവിഡ്-19 വ്യാപിക്കുന്നതിന് മുൻകരുതൽ എന്ന നിലയിൽ വിദേശികൾക്ക് ലേബർ പെർമിറ്റുകൾ നിർത്തി വെച്ച് യു.എ.ഇ. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാർ, ഡ്രൈവർമാർ, വീട്ടുജോലിക്കാർ എന്നിവർക്കുൾപ്പെടെ എല്ലാവിധ ജോലിക്കാർക്കുള്ള തൊഴിൽ വിസ നൽകുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിർത്തിവച്ചു.

Advertisment

publive-image

യു.എ.ഇ മനുഷ്യവിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.എന്നാൽ, ദുബായ് എക്സ്പോയുമായി ബന്ധപ്പെട്ട ജോലികൾക്കുള്ള വിസകൾ അനുവദിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സ്ഥാപനങ്ങളിൽ നിന്നുള്ള വിസ മാറ്റങ്ങളും അനുവദിക്കും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നു തൊഴിൽ തേടിയെത്തുന്നവരെയാണ് ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക.

uae covid 19 corona viruse labour vissa
Advertisment