Advertisment

പന്തീരങ്കാവ് യുഎപിഎ. കേസ്; അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് മുഹമ്മദ് റിയാസ്

New Update

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ. കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും ബോധ്യമായിട്ടുണ്ടെന്നും നിഷ്‌കളങ്കരെയാണ് പോലീസ് പിടിച്ചതെന്ന് ആര്‍ക്കും അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ഒരു സ്വകാര്യ ചാനല്‍ പരിപാടിയിലായിരുന്നു ചര്‍ച്ചയിലായിരുന്നു മുഹമ്മദ് റിയാസിന്‍റെ പ്രതികരണം.

സിപിഎമ്മില്‍ മാവോയിസ്റ്റുകളായി പ്രവര്‍ത്തിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഒരു പ്രസ്ഥാനത്തില്‍നിന്ന് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത് വഞ്ചനയാണ്.

ഇരുവരും മാവോയിസ്റ്റുകളാണെന്നാണ് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിക്കും സംസ്ഥാന കമ്മിറ്റിക്കും ജില്ലാ കമ്മിറ്റിക്കും ബ്രാഞ്ച് കമ്മിറ്റിക്കും ഇക്കാര്യത്തില്‍ ബോധ്യമായിട്ടുണ്ട്- ഡിവൈഎഫ്‌ഐ നേതാവ് വിശദീകരിച്ചു.

uapa casealan and thaha
Advertisment